കോവളം : നഗരസഭയുടെ വെള്ളാർ വാർഡിൽ സൂംബാ ഡാൻസിനെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി 22ന് വൈകിട്ട് 3ന് വാഴമുട്ടം ഗവ.ഹൈസ്‌കൂളിന് മുൻവശം ജനകീയ സൂംബാ നടത്തുവാൻ തീരുമാനിച്ചു.വാഴമുട്ടം ഹെൽത്ത് സെന്ററിൽ വാർഡ് കൗൺസിലർ പനത്തുറ പി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഹെൽത്ത് സൂപ്പർവൈസർ സി.ജയചന്ദ്രൻ,ഹെൽത്ത് ഇൻസ്‌പെക്ടർ റോഷ്നിദേവി,ജൂനിയർ പബ്ലിക് ഹെൽത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനുരൂപ്,രാജ്കുമാർ,വാർഡ് കമ്മിറ്റി അംഗങ്ങളായ ഡി.ജയകുമാർ,വെള്ളാർ സാബു,എസ്.പ്രശാന്തൻ,വാഴമുട്ടം രാധാകൃഷ്ണൻ,ശ്യാമ, ആശാലക്ഷ്മി,പ്രശോഭ,നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, അംഗണവാടി ജീവനക്കാർ,ഹരിതകർമ്മ സേനാംഗങ്ങൾ,തൊഴിലുറപ്പ് പ്രതിനിധികൾ,യോഗ ക്ലബ് പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |