ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്ന സാഹചര്യത്തിൽ ബി.ജെ.പി പുതിയ ദേശീയ അദ്ധ്യക്ഷനെ ആഗസ്റ്റ് 15ന് ശേഷം പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, ധർമ്മേന്ദ്ര പ്രധാൻ, ശിവരാജ് സിംഗ് ചൗഹാൻ, മുതിർന്ന ബി.ജെ.പി നേതാവ് ബി.ഡി ശർമ്മ എന്നിവരുടെ പേരുകളാണ് ജെ.പി. നദ്ദയുടെ പിൻഗാമിയായി പറഞ്ഞു കേൾക്കുന്നത്.
സംഘടനാ പരിചയവും നിഷ്പക്ഷ നിലപാടുമുള്ള നേതാവിനെ അദ്ധ്യക്ഷനാക്കണമെന്ന് ആർ.എസ്.എസ് നിർദ്ദേശിച്ചതായി അറിയുന്നു. പറഞ്ഞുകേൾക്കുന്നവർ ഈ യോഗ്യതകളുള്ളവരാണ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡോ. കെ. ലക്ഷ്മൺ പറഞ്ഞു. നിലവിലെ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ കാലാവധി 2024ൽ പൂർത്തിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |