അഞ്ചൽ:മാർത്തോമ്മാ സഭയുടെ തിരുവല്ലാ കേന്ദ്രമായി പ്രവർത്തിക്കുന്ന കാർഡ് സാമൂഹ്യ സന്നദ്ധ്യ സംഘടനയുടെ നേതൃത്വത്തിൽ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ നടന്ന ലഹരി ക്യാമ്പയിൻ സ്കൂൾ മാനേജർ ഫാ. ബോവസ് മാത്യു ഉദ്ഘാടനം ചെയ്തു. കാർഡ് ഡയറക്ടർ ഷിബു സാമുവേൽ അദ്ധ്യക്ഷനായി. മലയാലപ്പുഴ നവജീവൻ ഡീ ആഡിക്ഷൻ സെന്ററിലെ പ്രവർത്തകർ 'ലഹരിക്കെതിരെ കാഹളം മുഴങ്ങട്ടെ' എന്ന നാടകം അവതരിപ്പിച്ചു. പ്രിൻസിപ്പൽ മേരി പോത്തൻ, കാർഡ് അസി. ഡയറക്ടർ ഷൈൻ എൻ. ജേക്കബ്, ഷൈജു മോഹൻ, സ്റ്റീഫൻസൺ ജേക്കബ്, റിബു തോമസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |