കയ്പമംഗലം: ദേശീയ പാതയുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ നാളെ മുതൽ സ്വകാര്യ ബസ് സർവീസ് നിറുത്തിവയ്ക്കുന്നുവെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോ. ഗുരുവായൂർ - കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന 75 ഓളം 75ഓളം ബസുകളാണ് സർവീസ് നിറുത്തിവയ്ക്കുന്നത്. മോശം റോഡ് മൂലം അറ്റകുറ്റപ്പണിയും തൊഴിലാളികൾക്ക് മാനസിക സമ്മർദ്ദവും ഉണ്ടാകുന്നുണ്ടെന്ന് ബസ് ഉടമകൾ പറഞ്ഞു. കളക്ടർ, ദേശീയപാതാ അധികൃതർ എന്നിവർക്ക് പരാതിപ്പെട്ടെങ്കിലും നടപടികളുണ്ടാകുന്നില്ല. ഇതാണ് അനിശ്ചിതകാലത്തേക്ക് സർവീസ് നിറുത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്‌സ് അസോ. ഭാരവാഹികളായ ആസിഫ് കാക്കശേരി, നിമിൽ കൊട്ടുക്കൽ, സന്ദീപ് കൃഷ്ണ, ഷൈൻ, പ്രസന്നൻ, വൈശാഖ്, നിഹാൽ തുടങ്ങിയവർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |