കാസർകോട്: കാസർകോട് നഗരത്തിൽ വൻ സ്പിരിറ്റ് വേട്ട.പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 1645 ലിറ്റർ സ്പിരിറ്റ് കാസർകോട് പൊലീസ് പിടിച്ചെടുത്തു. ഓണക്കാലത്ത് വ്യാജമദ്യം ഒഴുക്കാനുള്ള പദ്ധതി പ്രകാരം അതീവരഹസ്യമായി കൊണ്ടുവന്ന സ്പിരിറ്റാണ് പിടിച്ചെടുത്തത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ അടുക്കത്ത് ബയൽ ദേശീയപാതയിൽ ടൗൺ ഇൻസ്‌പെക്ടർ നളിനാക്ഷന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചാണ് 35 ലിറ്ററിന്റെ 47 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് കണ്ടെത്തിയത്. മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് കടത്തുകയായിരുന്നു സ്പിരിറ്റ്. കോട്ടയം സ്വദേശി തോമസ് (25), കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നെല്ലിക്കുന്ന് സ്വദേശി പ്രണവ് ഷേണായ് (24) അടുക്കത്ത് ബയൽ സ്വദേശി അനുഷ് (24) എന്നിവരെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |