കൊച്ചി: പൃഥ്വിരാജ് നായകനായ വിനയൻ ചിത്രം 'വെള്ളിനക്ഷത്ര'ത്തിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയ ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തുന്ന രംഗം ഉൾപ്പെടുത്തിയെന്നായിരുന്നു പരാതി. ഇതിന്റെ പേരിൽ വർഷങ്ങളായി കേസ് നടക്കുകയായിരുന്നു.
ഈ രംഗം പ്രേക്ഷകനെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് കാണിച്ചായിരുന്നു താമ്പാനൂർ പൊലീസിൽ ഒരാൾ പരാതി നൽകിയത്. തുടർന്ന് സിനിമയുടെ വിതരണക്കാരനായിരുന്ന കോഴിക്കോട് സ്വദേശി അപ്പച്ചൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിയിൽ ആരോപിക്കുന്നതുപോലെ സീൻ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ശേഷം ഉൾക്കൊള്ളിച്ചതാണെന്നതിന് തെളിവൊന്നുമില്ലെന്നും പ്രക്ഷകനെ അസ്വസ്ഥതപ്പെടുത്തുന്നുവെന്ന പേരിൽ കേസ് നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് കേസ് റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |