പറവൂർ: ദേശീയപാത 544 അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസ് നിർമ്മാണത്തിന് സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂരിലെ ദേശീയപാത സ്ഥലമേറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിന് മുന്നിൽ നാളെ ധർണ നടക്കും. സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ എൽ.എ.ആർ.ആർ. ആക്ട് പ്രകാരം നഷ്ടപരിഹാരം നൽകണം.
കെട്ടിടങ്ങളുടെ കാലപ്പഴക്കം കണക്കാക്കാതെ വീടുകൾ നഷ്ടമാകുന്നവർക്ക് എൻ.എച്ച്. 66ൽ നൽകിയ ആനുകൂല്യങ്ങൾ അനുവദിക്കണം, ബി.ടി.ആർ. രേഖകളിൽ നിലമായി രേഖപ്പെടുത്തിയതും നിലവിൽ പുരയിട സ്വഭാവമുള്ളതുമായ ഭൂമികൾക്ക് വില നിശ്ചയിക്കുമ്പോൾ വസ്തു പുരയിടമായി കണക്കാക്കി നഷ്ടപരിഹാരം നൽകണം, ഭാഗികമായി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾക്ക് ഉടമ ആവശ്യപ്പെട്ടാൽ മുഴുവൻ കെട്ടിടവും ഏറ്റെടുത്ത് നഷ്ടപരിഹാരം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. രാവിലെ പത്തിന് മുൻ മന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്യും. സമരസമതി കൺവീനർ പോൾസൺ കുടിയിരിപ്പിൽ, ചീഫ് അഡ്വൈസർ ആന്റണി ഡി. പുറക്കൽ, ജനറൽ കൺവീനർ സജി കുടിയിരിപ്പിൽ, സെക്രട്ടറി ജോണി തെയ്കന്നത്, ട്രഷറർ റോയ് ജെയിംസ് തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |