വെഞ്ഞാറമൂട്: വഴിയോരങ്ങളിൽ നിറയെ മാമ്പഴക്കച്ചവടങ്ങൾ തകൃതിയായി നടകുമ്പോൾ പരിശോധയില്ലാതെ ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും. വഴിയോരങ്ങളിൽ വിൽക്കുന്ന മാമ്പഴങ്ങൾക്ക് കുറഞ്ഞ വിലയായതിനാൽ ആളുകളെ ആകർഷിക്കുന്നതുമുണ്ട്. ഇത് എവിടെ നിന്ന് കൊണ്ടുവന്നതെന്ന് ആരും അന്വേഷിക്കാറില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് മാമ്പഴം ഇറക്കുമതി ചെയ്യുന്നത്. മൂപ്പെത്തും മുൻപ് പറിച്ചെടുത്ത് കീടനാശിനികൾ തളിക്കുന്നതിനൊപ്പം വേഗം നശിച്ചുപോകാതെയിരിക്കുന്നതിന് മരുന്നുകളും കുത്തിവയ്ക്കുന്നുണ്ട്.
നല്ല മഞ്ഞ, ചുവപ്പ് നിറങ്ങൾ കലർന്നതൊക്കെ ലഭിക്കും. വിവിധയിടങ്ങളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന വഴിയോര കച്ചവടക്കാർ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
മാമ്പഴം പഴുപ്പിക്കാൻ കാത്സ്യം കാർബൈഡ് എന്ന രാസവസ്തുവാണ് ചേർക്കുന്നത്. രണ്ടു മാസത്തോളം ചീയാതെ നല്ല കളറിലിരിക്കുമെന്നതിനാൽ കച്ചവടക്കാരുടെ കൈപൊള്ളില്ല. മാങ്ങ നിറച്ച പെട്ടികളിൽ കാത്സ്യം കാർബൈഡ് കടലാസ് പൊതികളിലാക്കി വെയ്ക്കുക, മുറിക്കുള്ളിൽ കൂട്ടിയിട്ട മാങ്ങയിൽ വൻതോതിൽ കാർബൈഡ് പൊടി വിതറുക, കാർബൈഡ് ലായനി സ്‌പ്രേ ചെയ്യുക, എഥിലിൻ പൊടിരൂപത്തിൽ നിറച്ച ചാക്കുകൾ ഉപയോഗിക്കുക തുടങ്ങിയ രീതികളാണ് കൃത്രിമമായി പഴുക്കാനായി ചെയ്യുന്നത്. ഇത് കഴിക്കുന്നത് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും.
തിരിച്ചറിയാൻ വഴിയുണ്ട്.
ചില ഭാഗങ്ങൾ പഴുത്തതും ചിലത് പഴുക്കാത്തതുമായി കാണപ്പെടാം
കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്നതിന് മണം കുറവാണ്
കാത്സ്യം കാർബൈഡ് ഉപയോഗിച്ചാൽ മാമ്പഴം തൊടുമ്പോൾ മൃദുലമല്ല
വഴിയോരങ്ങളിൽ വിൽക്കുന്ന വില...............നാലു കിലോ...........100
മൂന്ന് കിലോ.............100
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |