വർക്കല:ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ പാഥേയം പദ്ധതിയുടെ ഭാഗമായി
വർക്കല താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി. പ്രിൻസിപ്പൽ ഡോ.എസ്.ഷീബ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്, ഡോ.ജി.എസ്. ബബിത എന്നിവർ സംസാരിച്ചു. വോളന്റിയർമാരായ അഭയ്,ഇമേജ് സെൻ,സരോഷ്മ,ഇന്ദുബാല,ആർ.നന്ദു കൃഷ്ണൻ,സച്ചിൻ, അരുൺ,നന്ദു എന്നിവർ നേതൃത്വം നൽകി. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ കുടുംബത്തിനും ഭക്ഷ്യക്കിറ്റ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |