വെൺമണി : വൈ.എം.സി.എയുടെ പ്രവർത്തനോദ്ഘാടനം വെൺമണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയം വികാരി റവ.ഫാ.ജാൾസൺ കെ ജോർജ് നിർവഹിച്ചു. പ്രസിഡന്റ് ഷാനി ജോർജ് അദ്ധ്യക്ഷതവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണം ചെങ്ങന്നൂർ സബ് റീജിയൻ ചെയർമാൻ ജോസഫ് ജോൺ നിർവഹിച്ചു. വൈദ്യസഹായം ടി.കെ സൈമൺ , രാജു വർഗീസ് എന്നിവരിൽ നിന്ന് ട്രഷറാർ സജി കെ തോമസ് ഏറ്റുവാങ്ങി.
യൂണിവൈ വൈസ് ചെയർമാൻ നീൽ ജോർജ് ചെറിയാൻ, മാദ്ധ്യമ പ്രവർത്തകൻ സാം കെ ചാക്കോ, സെക്രട്ടറി റെജി.പി, എബി സാം ജോൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |