മടത്തറ: മലയോര ഹൈവേയിൽ അരിപ്പയ്ക്ക് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 7 മണിയോടെ കാട്ടുപോത്ത് കൂട്ടം തെറ്റി ഹൈവേ പാതയിലൂടെ വിരണ്ടോടിയത് അതുവഴിയെത്തിയ വാഹനയാത്രക്കാരെയും പ്രദേശവാസികളെയും ആശങ്കയിലാക്കി. കാട്ടുപോത്ത് പ്രദേശവാസിയായ ഷാജിയുടെ ചായക്കടയ്ക്ക് സമീപത്തുകൂടി കടന്നുപോവുകയും, അദ്ദേഹത്തിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയും ചെയ്തു. കൂടാതെ, സമീപത്തെ വീടുകളിൽ നിന്നവരെ ഇടിക്കാൻ ഓടിക്കുകയും ചെയ്ത ശേഷമാണ് കാട്ടുപോത്ത് കാട്ടിലേക്ക് മടങ്ങിയത്. സംഭവമറിഞ്ഞ് ശംഖിലി സെക്ഷൻ വനപാലകരും പഞ്ചായത്ത് അംഗം ജയസിംഗും സ്ഥലത്തെത്തിയിരുന്നു. ഈ ഭാഗങ്ങളിൽ കാട്ടുപോത്തുകൾ സ്ഥിരമായി കൂട്ടമായെത്താറുണ്ടെന്നും അതിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |