നാദാപുരം: സേവക് സമാജ് പുരസ്കാരം നേടിയ എ.കെ. പീതാംബരന് ആദരവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം നാദാപുരം മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ കല്ലാച്ചി പ്രോവിഡൻസ് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി പു.ക.സ ജില്ലാ സെക്രട്ടറി ഡോ. ഹേമന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യ ഇന്നലെ, ഇന്ന് പുസ്തക പരിചയം പു.ക.സ ജില്ലാ വൈസ് പ്രസിഡന്റ് അനിൽ ആയഞ്ചേരി നിർവഹിച്ചു. സി.എച്ച്. ബാലകൃഷ്ണൻ, അഹമ്മദ് പുന്നക്കൽ, അഡ്വ. കെ.എം.രഘുനാഥ്, നിഷാ മനോജ്, വള്ളിൽ രാജീവ്, സി. രാഗേഷ്, എ.കെ. പീതാംബരൻ എന്നിവർ സംസാരിച്ചു. സി.ടി. അനൂപ് സ്വാഗതവും പി.കെ അശോകൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |