കോട്ടയം: മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിലെ മോസ്‌കോയിൽ സ്ഥിതി ചെയ്യുന്ന 34-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം മന്ത്രി വി.എൻ. വാസവൻ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ അനുവദിച്ച 22 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. 14 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് വാർഡ് മെമ്പർ പി.എം നൗഫലിന്റെ ഇടപെടലിൽ കാടാത്തുകളത്തിൽ ഡോ. മാത്യു മാതു - റോസി മാത്യു ദമ്പതികൾ മൂന്നുസെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകുകയായിരുന്നു. ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജു സുജിത്ത് മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |