കോട്ടയം : ആശുപത്രിയിലെ സ്റ്റോർ റൂമിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ മൂവാറ്റുപുഴ വാഴപ്പള്ളി പുത്തൻപുരയിൽ അർജുൻ (28) നെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 20 ന് കാഞ്ഞിരപ്പള്ളി ഗവ.ജനറൽ ആശുപത്രിയുടെ സ്റ്റോർ റൂമിലാണ് സംഭവം. അകത്ത് കയറിയ പ്രതി 3000 രൂപയോളം വില വരുന്ന സാമഗ്രികൾ മോഷ്ടിച്ചു. കൃത്യം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഡോക്ടറും മറ്റ് ജീവനക്കാരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഇയാൾ. കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |