തൃശൂർ: സംസ്ഥാന സർക്കാരിന്റെ പ്രഥമ ആയുഷ് കായ്കൽപ് പുരസ്‌കാരം കരസ്ഥമാക്കി തൃശൂർ കോർപ്പറേഷന്റെ കീഴിലുള്ള അയ്യന്തോൾ സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറി. 99.58 ശതമാനം മാർക്കോടെയാണ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടന്ന പരിശോധനകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചാണ് നേട്ടം കരസ്ഥമാക്കിയത്.
ഡിസ്‌പെൻസറിയിൽ നടപ്പിലാക്കിവരുന്ന ഇമേജ് വഴിയുള്ള ബയോമാലിന്യ സംസ്‌കരണം, അണുബാധനിയന്ത്രണ പ്രവർത്തനങ്ങൾ, മികച്ച ശുചീകരണോപാധികൾ, ജൈവമാലിന്യ സംസ്‌കരണ സംവിധാനം, ജീവിത ശൈലി രോഗനിർണയ സൗകര്യം, അടിസ്ഥാന സൗകര്യ വികസനം, ഔഷധസസ്യത്തോട്ടം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയാണ് പുരസ്‌കാരത്തിലേക്ക് നയിച്ചത്. കൂടാതെ പൊതുജനങ്ങൾക്കായി എല്ലാ ദിവസവും സൗജന്യ യോഗ പരിശീലന ക്ലാസുകളും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |