തൃശൂർ: കേരളത്തിന്റെ നവോത്ഥാന പാതയിൽ തൈക്കാട് അയ്യാഗുരുവിന്റെ പങ്ക് മഹത്തരമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ. പടിഞ്ഞാറേച്ചിറ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ തൈക്കാട് അയ്യാഗുരു അനുസ്മരണവും രാമായണ മഹോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശശി കളരിയേൽ അദ്ധ്യക്ഷത വഹിച്ചു. സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമി ശിവസ്വരൂപാനന്ദ രാമായണപ്രദർശനം ഉദ്ഘാടനം ചെയ്തു. ഡോ. രവികുമാർ അയ്യാ അനുസ്മരണം നടത്തി. കൗൺസിലർ പൂർണിമാ സുരേഷ്, കരീം പന്നിത്തടം, സന്തോഷ് ആറ്റൂർ, ദിനേഷ് തോട്ടപ്പുള്ളി എന്നിവർ പ്രസംഗിച്ചു.
രാമായണ സാംസ്‌കാരികസമ്മേളനം സ്വാമി കൃഷ്ണാനന്ദസരസ്വതി ഉദ്ഘാടനം ചെയ്തു. മുരളിസ്വാമി, ജി.രവികുമാർ, പ്രസാദ്, ആറ്റൂർ സന്തോഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രേംനസീർ കലാസാംസ്‌കാരികസംഘം അവതരിപ്പിച്ച രാമായണമാധുരി നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |