കൊടുങ്ങല്ലൂർ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് തത്വസംഹിതകളോട് നൂറ് ശതമാനം കൂറുപുലർത്തുകയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുകയും പ്രവർത്തിക്കുകയും ചെയ്തു. അഴിമതിക്കെതിരെ പ്രതീകരിച്ച ഭരണകർത്താവ് എന്ന നിലയിലും വി.എസ്. അച്യുതാനന്ദൻ ഓർമ്മിക്കപ്പെടും. യൂണിയർ ചെയർമാൻ പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.കെ. പ്രസന്നൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗം കൗൺസിലർ ബേബി റാം, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ. തിലകൻ ,കെ.ഡി. വിക്രമാദിത്യൻ, ദിനിൽ മാധവ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |