കാഞ്ഞങ്ങാട്:കാരാട്ട് തറവാട്ടിൽ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്കായി വിജയോത്സവം സംഘടിപ്പിച്ചു.എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ കുട്ടികളെയും എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷ വിജയികളെയുമാണ് അനുമോദിച്ചത്. തറവാട് പ്രസിഡന്റ് എ.ഗംഗാധരൻ ആലയി വിജയോത്സവം ഉദ്ഘാടനം ചെയ്തു. ദാമോദരൻ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി.കൃഷ്ണൻ മുറിയനാവി, എ.ടി.ശശി ഹരിപുരം, കുമാരൻ പടന്നക്കാട്, ഗംഗാധരൻ കാരാട്ട്, ബേബി തടത്തിൽ, ലക്ഷ്മി നാരായണൻ, കാർത്ത്യായണി പൂച്ചക്കാട്, ലക്ഷ്മണൻ കുശാൽനഗർ, സതീശൻ കലയറ, സുജീഷ് രാവണേശ്വരം, നാരായണി മേലാങ്കോട്ട് എന്നിവർ സംസാരിച്ചു. മാളവിക പ്രസാദ്, കെ.ടി.അർജുൻ കൃഷ്ണ എന്നിവർ മറുമൊഴി രേഖപ്പെട്ടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |