മാള: ഹോളിഗ്രേസ് ഗ്രൂപ്പിലെ അഞ്ചു കോളേജുകളും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാ ദിനാഘോഷവും സെമിനാറും പി.എൻ.പണിക്കർ അനുസ്മരണവും ഇന്ന് നടക്കും. 'ക്രിയാത്മകതയ്ക്കും മികവിനും വായന' എന്ന വിഷയത്തിലാണ് സെമിനാർ. പ്രശസ്ത എഴുത്തുകാരി നിന്മ വിജയ് ഉദ്ഘാടനം നിർവഹിക്കും. ഹോളിഗ്രേസ് ഗ്രൂപ്പ് ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ എഴുത്തുകാരെ ആദരിക്കും. സാഹിത്യ മത്സര വിജയികൾക്ക് പുരസ്‌കാര വിതരണം നടത്തും. എം.ബി.എ കോളേജ് ഡയറക്ടർ ഡോ. ജിയോ ബേബി സെമിനാർ അവതരിപ്പിക്കും. കാർമ്മൽ കോളേജിലെ ലൈബ്രേറിയൻ ഡോ. പി.ജെ.ജെസ്മി പി.എൻ.പണിക്കർ അനുസ്മരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |