തൃശൂർ: ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ അംഗങ്ങളുടെ മക്കളൾക്കുള്ള വിദ്യാഭ്യാസ പുരസ്‌കാരങ്ങളുടെ വിതരണോദ്ഘാടനം ജയരാജ് വാര്യർ നിർവഹിച്ചു. അറിവ് മാത്രമല്ല, മാനുഷികമായ തിരിച്ചറിവുകൾകൂടി നേടുമ്പോഴേ ഓരോ വിദ്യാർത്ഥിയും സാമൂഹികബോധമുള്ള പുതു തലമുറയായി വളരൂകയുള്ളൂ. ഓരോ വിദ്യാർത്ഥിക്കും ഇഷ്ടമുള്ളത് പഠിക്കാനും തെരഞ്ഞെടുക്കാനും പ്രാപ്തരാവുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥപൂർണമാവുന്നതെന്നും ജയരാജ് വാര്യർ പറഞ്ഞു.
സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ ജെ.എം.എ സംസ്ഥാന പ്രസിഡന്റ് എ.കെ.സാബു അദ്ധ്യക്ഷത വഹിച്ചു പി.വിജോസ്, റാഫി ആന്റണി, സി.എസ്.അജയകുമാർ, രവീന്ദ്രൻ ചെറുശേരി, ജെയ്‌സൻ മാണി, ബാബു മേച്ചേരിപ്പടി, തോമസ് കോനിക്കര, വിജയ്ഹരി,ജെയിംസ് പാലമിറ്റം,കെ.പിജോസ് , കുര്യപ്പൻ കെ.എരിഞ്ഞേരി, കെ.പി.വർഗീസ്, പി.വി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |