തൃശൂർ: നിരവധി എൻ.ഡി.പി.എസ് കേസുകളിലെ പ്രതിയും പീച്ചി പൊലീസ് സ്റ്റേഷനിലെ ലഹരികടത്തുകേസിലെ പ്രതിയുമായ ആലപ്പുഴ ജില്ലയിലെ ഞാക്കനാൽ സ്വദേശി താഴ്ച വടക്കേതിൽ വീട്ടിൽ ചക്ക ഷിബു എന്ന ഷിബുവിനെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷിബു പിന്നീട് മോഷണങ്ങളിൽ നിന്ന് മാറി ലഹരി കടത്തിലേക്ക് തിരിയുകയായിരുന്നു. ഷിബുവിനെ പീച്ചി പൊലീസ് 155.26 ഗ്രാം അതിമാരക മയക്കുമരുന്നുമായി മെത്ത്ര്രഫാമിനുമായി പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
പ്രതിയുടെ പൂർവകാല കേസുകളുടെ വിവരങ്ങൾ തൃശൂർ സിറ്റി നാർക്കോട്ടിക് സെല്ലിൽ പരിശോധിച്ചതിൽ ഒന്നിലധികം ലഹരി കടത്തുകേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. പ്രതിയെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഒരു വർഷത്തേക്ക് ജാമ്യമില്ലാത്ത കരുതൽ തടങ്കലിന് പരിഗണിക്കാവുന്നതാണെന്ന് കണ്ടെത്തിയതിനെതുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ റിപ്പോർട്ട് സമർപ്പിക്കുകയും കരുതൽ തടങ്കൽ ഉത്തരവ് അഡിഷണൽ ഹോം സെക്രട്ടറി പുറപ്പെടുവിക്കുകയും ആഭ്യന്തരവകുപ്പ് ഉത്തരവിറക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |