തെങ്ങമം : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം പള്ളിക്കൽ പി.എച്ച്.സിയുടെ സഹകരണത്തോടെ സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് ഫുട്‌ബോൾ അക്കാദമി ഡയറക്‌ടർ ബിജു.വി അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ജയകുമാർ.പി, ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിനി കൃഷ്ണകുമാർ, മെഡിക്കൽ ഓഫിസർ ഡോ.സുരഭി പി.കെ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജിത്ത്.എസ്, ജൂനിയർ എച്ച്.ഐമാരായ ആർ.രമൽ കുമാർ, ജെബിൻ റാണി, എം.എൽ.എസ്.പിമാരായ ഹലീമബീവി, ഫൗസിയ, ആശ പ്രവർത്തക ജയശ്രീ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |