കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിൽ വ്യവസായ വകപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ വിമർശിച്ച് ഹൈക്കോടതി. പുതിയ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. തുടരന്വേഷണം നടത്താതെ, പുതിയ തെളിവുകളില്ലെന്ന് പറയാനാകില്ല . സർക്കാർ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദ്ദേശിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷിനെയും വിചാരണ ചെയ്യാനാണ് സി.ബി.ഐ അനുമതി തേടിയത്. കോടതി നിർദ്ദേശിച്ചിട്ടും തീരുമാനം വൈകുന്നതിനെതിരെ കടകംപള്ളി മനോജ് നൽകിയ കോടതി അലക്ഷ്യ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |