കൊല്ലം: കേരള റിട്ട. ടീച്ചേഴ്‌സ് കോൺഗ്രസ് സ്ഥാപക ദിനാഘോഷവും ഉമ്മൻചാണ്ടി, സി.വി പത്മരാജൻ അനുസ്‌മരണവും സംസ്ഥാന പ്രസിഡന്റ് എം. സലാഹുദീൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ബി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ ഉമ്മൻചാണ്ടി അനുസ്‌മരണവും ബ്‌ളോക്ക് പ്രസിഡന്റ് കെ.ജി. അലക്‌സ് സി.വി പത്മരാജൻ അനുസ്‌മരണവും നിർവഹിച്ചു. സംസ്ഥാന രക്ഷാധികാരി ജി. രവീന്ദ്രൻ നായർ സ്ഥാപകദിന സന്ദേശം നൽകി. സംസ്ഥാന ട്രഷറർ കെ. സുധാകരൻ പഠനോപകരണങ്ങളുടെ വിതരണം നിർവഹിച്ചു. മുൻ ഉപരക്ഷാധികാരി പി. കൊച്ചയ്യപ്പൻ ഉണ്ണിത്താൻ പുതിയ അംഗങ്ങളെ ഷാളണിയിച്ച് സ്വീകരിച്ചു. സംസ്ഥാന ഭാരവാഹിയായിരുന്ന അയ്യപ്പൻ മാസ്‌റ്ററുടെ കുടുംബ സഹായ ഫണ്ടിലേക്ക് ജില്ലയുടെ വിഹിതം സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. സജി ജോൺ, സെക്രട്ടറിമാരായ കെ.ജി. തോമസ്, ആർ.സുരേഷ് കുമാർ, മുൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ജോസ് അമ്പലക്കര, സംസ്ഥാന എക്‌സിക്യുട്ടിവ് അംഗങ്ങളായ ആർ. മുരളീധരൻ പിള്ള, എം.സി.ജോൺസൺ, സംസ്ഥാന വനിതാ ഫോറം കൺവീനർ സി. ഗീതമ്മ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സൈമൺ ബേബി സ്വാഗതവും ട്രഷറർ സി.കെ. ജേക്കബ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |