രണ്ട് വ്യക്തികൾ അല്ല രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധമായിട്ടാണ് ഇന്ത്യയിൽ വിവാഹത്തെ കണക്കാക്കുന്നത്. ജീവിതകാലം മുഴുവൻ കുടുംബത്തിനൊപ്പം ഉത്തരവാദിത്തങ്ങൾ നിർവഹിച്ച് ജീവിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. എന്നാൽ കാലം മാറിയതോടെ നമ്മുടെ കാഴ്ചപ്പാടിലും ജീവിത ശൈലിയിലുമൊക്കെ മാറ്റം വന്നു. മാറുന്ന കാലത്ത് വിവാഹേതര ബന്ധങ്ങളും കൂടിവരികയാണ്.
ഭർത്താവിനെ അല്ലെങ്കിൽ ഭാര്യയെ വഞ്ചിച്ച് മറ്റൊരാളുമായി എല്ലാം പങ്കുവയ്ക്കുന്ന നിരവധി പേരുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹേതര ബന്ധമുള്ള സ്ഥലം എവിടെയാണെന്നറിയാമോ? അത് ഡൽഹിയും, മുംബയും, ഗുരുഗ്രാമും, ബംഗളൂരുവും, കൊൽക്കത്തയും ഒന്നുമല്ല. നമ്മുടെ തൊട്ടടുത്തുള്ള ഒരു സ്ഥലമാണ്. എവിടെയാണെന്നല്ലേ?
വിവാഹിതർക്കുള്ള ഡേറ്റിംഗ് ആപ്ലിക്കേഷനായ ആഷ്ലി മാഡിസൺ 2025 ജൂണിലെ ഉപയോക്തൃ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ രജിസ്‌ട്രേഷനുകൾ വന്നത് തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്നാണ്. ഡൽഹി, മുംബയ് തുടങ്ങിയ മെട്രോ നഗരങ്ങളെപ്പോലും മറികടന്നാണ് കാഞ്ചീപുരം ഒന്നാമതെത്തിയത്. 2024 ൽ ഈ നഗരം 17ാം സ്ഥാനത്തായിരുന്നു. അതാണ് ഒറ്റയടിക്ക് ഒന്നാമതായത്.
ഈ ആപ്പ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇരുപത് ഇന്ത്യൻ ജില്ലകളുടെ പട്ടികയിൽ ഡൽഹിയിലെ ആറ് ജില്ലകൾ ഇടം നേടി.കാഞ്ചീപുരം കഴിഞ്ഞാൽ സെൻട്രൽ ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. കൂടാതെ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ (നോയിഡ) തുടങ്ങിയ നഗരങ്ങളും പട്ടികയിൽ ഇടം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |