നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പേഴ്സ്, താക്കോൽ, സ്മാർട്ട് ഫോൺ തുടങ്ങിയ അവശ്യവസ്തുക്കൾ നഷ്ടപ്പെടുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ്. ഇത്തരം വസ്തുക്കൾ നഷ്ടപ്പെട്ടാൽ നിങ്ങളുടെ ഒരു ദിവസം നഷ്ടമാകാനും കടുത്ത സമ്മർദ്ദത്തിലേക്ക് വരെ നയിക്കാനും ഇടയാക്കും.
എന്നാൽ അതിലും അരോചകമായി എന്തെങ്കിലും തെരയാൻ ഒരു ദിവസം മെനെക്കെടേണ്ടി വരുന്നത് എന്ത് കഷ്ടമായിരിക്കുമല്ലേ. അത്തരത്തിൽ രണ്ട് ദിവസത്തോളം തന്റെ കാണാതായ പേഴ്സ് തെരഞ്ഞ ഒരു യുവാവിന് സംഭവിച്ചതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാണാതായ പേഴ്സിനായി ശുചിമുറിക്കുള്ളിൽ രണ്ട് ദിവസം മുഴുവൻ യുവാവ് ചെലവഴിച്ചതിനെക്കുറിച്ചാണ് ബന്ധുവിന്റെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ. വളരെ വിചിത്രമായ ഒപ്റ്റിക്കൽ ഇല്ല്യൂഷനാണ് ശുചിമുറിയിൽ യുവാവ് നേരിട്ടതെന്ന് ബന്ധു പറയുന്നു.
ടോയിലറ്റിന്റെ തറയിൽ വീണു കിടന്ന പേഴ്സ് കാണാത്തതിന് പ്രധാന കാരണം നിലത്തെ ഡിസൈനിനും പേഴ്സിന്റെ നിറവും ഒന്നായതാണ്. ഇതാണ് യുവാവിനെ കുഴപ്പിച്ചത്. ബന്ധു പങ്കുവച്ച ടോയിലറ്റിന്റെ ചിത്രം സൂക്ഷിച്ചു നോക്കിയാൽ മാത്രമേ നിങ്ങൾക്കും ഇത് കാണാൻ സാധിക്കുകയുള്ളു. കറുത്ത, ചതുരാകൃതിയിലുള്ള പേഴ്സും കറുത്ത ടൈലുകളിലൊന്നിൽ ചേർന്നാണ് കിടന്നിരുന്നത്. പെട്ടെന്നു നോക്കിയാൽ ശുചിമുറിയുടെ പാറ്റേണുമായി ഇതിനു സാമ്യമുണ്ട്. വിചിത്രമായ കാര്യം 48മണിക്കൂറോളം ഇത് യുവാവിന്റെ കണ്ണിൽപ്പെട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |