തൃശൂർ: മെഡിക്കൽ കോളേജ് സ്‌കാനിംഗ് വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. അൾട്രാ സൗണ്ട് സ്‌കാൻ, സി.ടി സ്‌കാൻ, എം.ആർ.ഐ സ്‌കാൻ തുടങ്ങിയവയുടെ പരിശോധനാഫലത്തിനായി രണ്ടുമാസത്തിലധികം വരുന്നതിനെക്കുറിച്ച് തെളിവെടുപ്പ് നടത്തി. മുൻ ജീവനക്കാരനും, എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റുമായിരുന്ന കെ.എൻ. നാരായണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതരെ വിളിച്ചു വരുത്തിയത്. തസ്തികകളെക്കുറിച്ച് ദേശീയ മെഡിക്കൽ മിഷൻ നിർദ്ദേശമുണ്ടെങ്കിലും സംസ്ഥാന സർക്കാർ അനുവദിച്ച തസ്തികകൾ പ്രകാരം ഒഴിവുണ്ടെന്ന് സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കാസർകോട് അടക്കമുള്ള മെഡിക്കൽ കോളേജിലേക്ക് സ്ഥലം പലരെയും മറ്റിയിരിക്കുകയാണ്. രണ്ടുപേർ ശൂന്യവേതന അവധിയിലാണ്. ജീവനക്കാരുടെ അഭാവം പ്രതിസന്ധിയാണെന്ന റിപ്പോർട്ടാണ് നൽകിയത്. ഇത് സംബന്ധിച്ച് വകുപ്പ് മേധാവിയുടെ മറുപടികളും സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |