കുളത്തൂർ: കഥകളിയുടെ സാഹിത്യരൂപമായ ആട്ടക്കഥയെ ജില്ലയിൽ ജനകീയമാക്കിയ അർജ്ജുന സൊസെെറ്റി സിൽവർ ജൂബിലി നിറവിൽ. കഥകളിയുടെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ വെള്ളിനേഴി സ്വദേശിയും കഥകളി നടനുമായ കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ് അർജ്ജുന സ്ഥാപിച്ചത്. രജതാർജ്ജുനം എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലിയാഘോഷങ്ങൾ 26ന് വൈകിട്ട് 5ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.നർത്തകി ഡോ.രാജശ്രീ വാര്യാർ,നടൻ ബിജു കലാവേദി,കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ,ചാന്നാങ്കര ജയപ്രകാശ്,ഡോ.കെ.ആർ.രാജീവ്,കൗൺസിലർ എൽ.എസ്.കവിത,ആർ.എൽ.വി.അർജ്ജുൻ സുബ്രഹ്മണ്യൻ,എസ്.അജയകുമാർ,എസ്.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |