കൊല്ലം: വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിലായി. കല്ലുവാതുക്കൽ ആഴാത്ത് വീട്ടിൽ അനീഷാണ് (33) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 6ന് രാത്രി എട്ടോടെ ചല്ലിച്ചിറയിലായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: അലക്ഷ്യമായി ഓട്ടോറിക്ഷ പാർക്ക് ചെയ്തത് ചേദ്യം ചെയ്ത യുവാവിനെ അനീഷും സുഹൃത്തും ചേർന്ന് ആക്രമിക്കുകയായിരുന്നു. തർക്കത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് പോകാൻ ശ്രമിച്ച യുവാവ് സഞ്ചരിച്ച മോട്ടോർ സൈക്കിൾ പ്രതി ഓട്ടോറിക്ഷയ്ക്ക് ഇടിച്ചുമറിച്ചു. നിലത്തുവീണ യുവാവിനെ ഗ്ലാസ്കുപ്പിയടക്കം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
അനീഷിനെതിരെ നരഹത്യാശ്രമം അടക്കമുള്ള ഒൻപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്, കാപ്പ പ്രകാരം നടപടികളും നേരിട്ടിട്ടുണ്ട്. പാരിപ്പള്ളി ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അബീഷ്, അഖിലേഷ്, ജയപ്രകാശ് എസ്.സി.പി.ഒമാരായ അരുൺ, സജീർ, അനൂപ് സി.പി.ഒ.മാരായ നൗഫൽ, സബീത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |