കൊട്ടാരക്കര: കൊട്ടാരക്കര റോട്ടറി ക്ളബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും 2025- 26 വർഷത്തെ പദ്ധതികളുടെ ആരംഭവും
പുലമൺ ഗോവിന്ദമംഗലം റോഡിലുള്ള റോട്ടറി ഹാളിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എസ്. അശ്വനി കുമാർ പ്രസിഡന്റായും ആയുഷ് ജെ.പ്രതാപ് സെക്രട്ടറിയായും ടി.യു. ജോൺസൺ ട്രഷററായും ചുമതലയേറ്റു. റോട്ടറി പ്രസിഡന്റ് ബി. മോഹനൻ അദ്ധ്യക്ഷനായി. തൃക്കണ്ണമംഗൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള യൂണിഫോറം സ്കൂൾ പ്രിൻസിപ്പൽ ഷാജിക്ക് നൽകി മന്ത്രി വിതരണദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. കെ. അനിൽകുമാർ അമ്പലക്കര സ്വാഗതവും സെക്രട്ടറി ഷാൻ ജയരാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |