മലപ്പുറം: പ്രകൃതി ദുരന്തങ്ങൾ ഏറ്റവും കൂടുതൽ ദുരന്തം വിതയ്ക്കുന്ന ഇടുക്കി, വയനാട് ജില്ലകളിൽ പ്രകൃതിക്ഷോഭ ദുരിതാശ്വാസം അർഹതപ്പെട്ട ജനങ്ങളിലേക്ക് താമസമില്ലാതെ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിക്കുവാനും ഓരോ ഡെപ്യൂട്ടി കളക്ടർ തസ്തികകൾ അനുവദിച്ച എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യം ചെയ്തു കൊണ്ടു ജോയിന്റ് കൗൺസിലിന്റെയും റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്റെയും നേതൃത്വത്തിൽ മലപ്പുറം കളക്ട്രേറ്റിൽ ആഹ്ളാദപ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിലംഗം ജിസ്‌മോൻ പി.വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രബിന്റെ അദ്ധ്യക്ഷതയിൽ യോഗത്തിൽ മേഖലാ സെക്രട്ടറി ദിനു, പ്രസന്നകുമാർ, ചക്രപാണി, രജീഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |