ചേർത്തല: ദേശീയപായോരത്ത് ടാങ്കറിലെത്തിച്ച് കക്കൂസ് മാലിന്യം തള്ളിയ രണ്ടുപേരെ ടാങ്കർ ലോറിസഹിതം പൊലീസ് പിടികൂടി. തണ്ണീർമുക്കം പഞ്ചായത്ത് ഏഴാംവാർഡ് മനീഷഭവനത്തിൽ യദു(28), കഞ്ഞിക്കുഴി പഞ്ചായത്ത് മുന്നാംവാർഡ് ചെറുവാരണം ശശിസദനത്തിൽ അജയ്(28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.45ന് ടാങ്കറിൽ നിന്ന് മാലിന്യം തളളുമ്പോഴാണ് മാരാരിക്കുളം പൊലീസ് ഇവരെ പിടികൂടിയത്. ഇവിടെ തുടർച്ചയായി മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികൾ നിരന്തരം പരാതികൾ നൽകിയെങ്കിലും പൊലീസ് നടപടികളെടുക്കാതിരുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതിനൊപ്പം കഞ്ഞിക്കുഴി പഞ്ചായത്തിന്റെ പുത്തനമ്പലം ഭാഗത്തടക്കം വലിയതോതിൽ കക്കൂസ് മാലിന്യം തള്ളുന്നുണ്ട്. രാത്രിയിൽ ഇവർ ജില്ലയുടെ പുറത്തുനിന്നും പോലും മാലിന്യം ശേഖരിച്ച് പാതയോരങ്ങളിലും ജനവാസകേന്ദ്രങ്ങളിലും തള്ളുന്നതായും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |