തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ സൗത്ത് കേരള പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ പത്താം ചരമ വാർഷിക അനുസ്മരണം സംഘടിപ്പിച്ചു. ഡബ്ലിയു.എം.സി,ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂൾ,റോയൽ ട്രീറ്റ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ സ്കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ പ്രോവിൻസ് ചെയർമാൻ എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
ബഹിരാകാശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ.മനോരഞ്ജൻ റാവു ഉദ്ഘാടനം ചെയ്‌തു.
കെ.എസ്.ശബരീനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി.സ്‌കൂൾ പ്രിൻസിപ്പൽ റവ.സിസ്റ്റർ സെബിൻ,സ്കൂൾ അസി.ഹെഡ് ഗേൾ ശ്രീലക്ഷ്മി,ആർ.ടി.എഫിനെ പ്രതിനിധീകരിച്ച് ജാസ്പർലാൽ,മെട്രോ യുണിറ്റ് ചെയർമാൻ സുകുമാരൻ,സൗത്ത് പ്രോവിൻസ് പ്രസിഡന്റ് ഡോ.അനിൽ കുമാർ,സെക്രട്ടറി ഡോ.പ്രകാശ്,ട്രഷറർ പി.മനോഹരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |