ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ, ബഹിരാകാശ ദൗത്യങ്ങളായ ചന്ദ്രയാൻ, ആദിത്യ എൽ 1, ശുഭാംശു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിച്ച ആക്‌സിയം 4 തുടങ്ങിയവ എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു.
ഇവ പാഠപുസ്തകത്തിന്റെ ഭാഗമായിരിക്കുകയില്ല, എന്നാൽ പാഠ്യപദ്ധതിയുടെ പ്രത്യേക ഭാഗമായി ഉൾപ്പെടുത്തും.
പാഠ്യപദ്ധതിയുടെ മൊഡ്യൂളുകൾ തയ്യാറാക്കി വരികയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
രണ്ട് മൊഡ്യൂളുകളാണ് തയ്യാറാക്കുന്നത്. ആദ്യത്തേത് മൂന്ന് മുതൽ എട്ട് വരെ ക്ലാസിലെ പാഠ്യവിഷയമാവും. രണ്ടാമത്തേത് 9 മുതൽ 12 വരെ ക്ലാസുകളിലേക്കാണ്. 8 മുതൽ 10 വരെ പേജുകളാണ് ഓരോ മൊഡ്യൂളിനുമുണ്ടാവുക.
ഇന്ത്യയുടെ സൈനികശക്തി, പ്രതിരോധ സംവിധാനങ്ങൾ, നയതന്ത്ര ബന്ധങ്ങൾ, മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം തുടങ്ങിയവ പുതുതലമുറയെ പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊവിഡ്, ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം, ജി-20 ഉച്ചകോടി എന്നിവയും മൊഡ്യൂളിൽ ഉൾപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |