വടക്കഞ്ചേരി: മംഗലം ഗാന്ധി സ്മാരക യു.പി സ്‌കൂളിന്റെ മതിൽ തകർന്നു വീണു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കനത്ത മഴയെ തുടർന്ന് മതിൽ റോഡിലേക്ക് വീഴുകയായിരുന്നു. ആ സമയത്ത് വാഹനങ്ങൾ ഇതുവഴി പോകാത്തതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ചുറ്റുമതിൽ പുറത്തോട്ട് ചരിഞ്ഞ നിലയിലാണ്. തകർന്നുപോയ മതിലിന്റെ മറ്റൊരു ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനോട് ചേർന്നുള്ള ഭിത്തിയുടെ ഭാഗം അടർന്ന നിലയിലാണ്. ഈ ഭാഗത്തുള്ള മതിൽക്കെട്ട് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന നിലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |