തിരുവനന്തപുരം : പ്രിമിയർ ചെസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്നകേരള പ്രീമിയർ ചെസ് ലീഗിന്റെ തീം സോംഗ് പുറത്തിറങ്ങി. വിഖ്യാത ഗായിക ഉഷ ഉതുപ്പാണ് തീം സോംഗ് ആലപിച്ചിരിക്കുന്നത്. ആന്റോ മാത്യുവാണ് സംഗീതം.
സെപ്തംബർ 6, 7 തീയതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചെസ് ലീഗ് നടക്കുന്നത്.കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള ടീമുകൾ മത്സരിക്കും. ഒൻപത് മുതൽ 56 വയസുവരെയുള്ളവർക്ക് ടീമുകളിൽ ഇടമുണ്ടാകും. ആകെ സമ്മാനത്തുക 25 ലക്ഷമാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ചെസ് ലീഗ് കാഷ്പ്രൈസാണിത്. ചാമ്പ്യൻ ടീമിന് പത്ത് ലക്ഷം ലഭിക്കും. രണ്ടാം സ്ഥാനം 7 ലക്ഷം, മൂന്നാം സ്ഥാനം 4 ലക്ഷം, നാലാം സ്ഥാനം 3 ലക്ഷം എന്നിങ്ങനെയാണ് സമ്മാന ഘടന.
ജൂലായ് 30വരെ ടീമുകൾക്ക് രജിസ്ട്രേഷൻ നടത്താം. വിശദ വിവരങ്ങൾക്ക് : 8714881281.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |