കൊല്ലം: തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യം കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് ഓൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഓൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റും തയ്യൽ തൊഴിലാളി ബോർഡ് മെമ്പറുമായ സുന്ദരൻ കുന്നത്തുള്ളി യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ശശികുമാർ വാളത്തുംഗൽ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി അവകാശ പത്രിക സമർപ്പണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ ഒ.ബി.രാജേഷ്, ഡോ. മീര.ആർ.നായർ, പെരുമ്പുഴ സുനിൽകുമാർ, ബി.ശങ്കരനാരായണ പിള്ള, പത്മാവതി അമ്മ, കാട്ടിൽ ബാബു, ആർ.സുമിത്ര, കെ.ചന്ദ്രൻപിള്ള, മുനീർ ബാനു, അഡ്വ. സുബ്രഹ്മണ്യം തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി വിജയലക്ഷ്മി ക്ഷേമനിധി സംശയങ്ങൾക്കുള്ള മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |