കൊല്ലം: പ്രൈവറ്റ് ബസ് ജീവനക്കാർക്ക് ജോലി ചെയ്യണമെങ്കിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന അശാസ്ത്രീയ തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ് കുമാർ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.നൗഷാദ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് മുഖ്യ പ്രഭാഷണം നടത്തി. സതേൺ മോട്ടോർ ആൻഡ് റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റായി എം.നൗഷാദിനെ തിരഞ്ഞെടുത്തു. നേതാക്കളായ എച്ച്.അബ്ദുൽറഹുമാൻ, വടക്കേവിള ശശി, ബി.ശങ്കരനാരായണപിള്ള, എസ്.നാസറുദ്ദീൻ, അയത്തിൽ ശ്രീകുമാർ, ഡി.ഗീതാകൃഷ്ണൻ, എസ്.സലാഹുദ്ദീൻ, സുധീർ കൂട്ടുവിള, വൈ.ജഹാംഗീർ, കൊട്ടിയം അഷ്റഫ്, ഷിബു മുഹമ്മദ്, രാജ്പ്രസാദ്, നസീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |