തിരുവനന്തപുരം: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായുള്ള അന്തിമ മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ.
സ്റ്റാഫ് നഴ്സ് കരാർ നിയമനം
തിരുവനന്തപുരം: മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് പേവാർഡ്/സി.ടി സ്‌കാൻ യൂണിറ്റ് എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്ക് ആഗസ്റ്റ് 4ന് 10.30ന് മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡിൽ അഭിമുഖം നടത്തും. താല്പപര്യമുള്ളവർ അന്നേ ദിവസം രാവിലെ 10ന് മുൻപായി യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിവരങ്ങൾക്ക്: www.khrws.kerala.gov.in.
മെഡിക്കൽ കോളേജിൽ ഡയറ്റീഷ്യൻ ഒഴിവ്
തിരുവനന്തപുരം: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എൻഡോക്രൈനോളജി വിഭാഗത്തിന് കീഴിൽ ഐ.സി.എം.ആർ പദ്ധതിയിലെ ഡയറ്റീഷ്യന്റെ ഒരു ഒഴിവിലേക്ക് നിയമനം നടത്തും.പ്രായപരിധി 35 വയസ്. യോഗ്യത:സയൻസ് ഡിഗ്രി,പിജി ഡിപ്ലോമ ഇൻ ഡയറ്റെറ്റിക്സ് അല്ലെങ്കിൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് ഡിഗ്രി അല്ലെങ്കിൽ നഴ്സിംഗ് ഡിഗ്രി. ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ പരിചയം ആവശ്യമാണ്. വിവരങ്ങൾക്ക്: 0471 2528855, 2528055.
പി.ജി ഡെന്റൽ അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി.ഡെന്റൽ കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 3ന് വൈകിട്ട് 4നകം കോളേജുകളിൽ പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും. www.cee.kerala.gov.in, 0471-2332120, 2338487
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |