കൊല്ലം: പത്തനാപുരത്ത് സ്വകാര്യ ക്ളിനിക്കിൽ വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകി മർദ്ദിച്ച സംഭവത്തിൽ കുരുക്ക് മുറുകും. റൂറൽ എസ്.പി കെ.എം.സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം ഇന്നലെ ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഇതിൽ ലൈംഗികാതിക്രമം നടന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
രണ്ടാം മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനാപുരം എസ്.എച്ച്.ഒ തയ്യാറാക്കിയ റിപ്പോർട്ട് ഇന്നലെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. പത്തനാപുരം മജിസ്ട്രേറ്റ് അവധിയിലായതിനാൽ ചാർജുള്ള കടയ്ക്കൽ മജിസ്ട്രേറ്റിന് മുന്നിൽ ഞായറാഴ്ച പ്രതിയെ ഹാജരാക്കിയിരുന്നെങ്കിലും വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 31ന് പത്തനാപുരം കോടതിയിൽ കേസ് പരിഗണിക്കും വരെയാണ് ഇടക്കാല ജാമ്യം.
പൊലീസ് 329 (3), 126 (2), 74 വകുപ്പുകൾ പ്രകാരമാണ് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെങ്കിലും ഇന്നലെ ലൈംഗികാതിക്രമ വകുപ്പ് കൂടി ചുമത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |