അടിപ്പാത വേണമെന്ന് നാട്ടുകാർ, ഫൂട്ട് ഓവർ ബ്രിഡ്ജ് മതിയെന്ന് ദേശീയപാതാ അതോറിറ്റി
കോഴിക്കോട് : ദേശീയപാത 66ൽ മലാപ്പറമ്പ് പാച്ചാക്കൽ ഭാഗത്ത് അടിപ്പാതയില്ലാത്തതോടെ വഴിമുട്ടി
പ്രദേശവാസികൾ. അടിപ്പാത നിർമ്മാണം പ്രായോഗികമല്ലെന്നും ഫൂട്ട് ഓവർ ബ്രിഡ്ജ് പണിയാമെന്നും ദേശീയപാത അതോറിറ്റി നിലപാടെടുത്തതോടെ പ്രതിഷേധത്തിനൊരുങ്ങുകയാണിവർ. ദേശീയപാതയുടെ പണി ആരംഭിച്ച ഘട്ടം മുതൽ മലാപ്പറമ്പ് പാച്ചാക്കൽ ഭാഗത്ത് അടിപ്പാത വേണമെന്ന ആവശ്യം ഉയർന്നിരുന്നു. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും എം.പി ക്കും ഉൾപ്പെടെ നാട്ടുകാർ പരാതിയും നൽകിയിരുന്നു. ദേശീയപാത വന്നതോടെ 45 മീറ്റർ സഞ്ചരിച്ചാൽ എത്തിയിരുന്ന പ്രദേശങ്ങളിലെത്താൻ ഇപ്പോൾ മൂന്ന് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. റോഡ് നിർമാണം 90 ശതമാനം പൂർത്തിയായതിനാൽ ഫൂട്ട് ഓവർ ബ്രിഡ്ജ് മാത്രമേ പ്രായോഗികമാവൂ എന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. വാഹനങ്ങൾ കടന്നുപോകാൻ വഴിയടഞ്ഞതോടെ നഗരത്തിലേക്കും മറ്റും എത്തിപ്പെടാൻ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ. ദിനംപ്രതി മെഡിക്കൽ കോളേജിലേക്കുൾപ്പെടെ നൂറുകണക്കിനാളുകൾ യാത്രചെയ്യുന്ന പ്രദേശമാണ്.
ഗോൾഫ് ലിങ്ക് റോഡ്
അടയ്ച്ചാൽ വഴിമുട്ടും
മലാപ്പറമ്പിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് പാച്ചാക്കലിൽ നിന്നുമുള്ള ഗോൾഫ് ലിങ്ക് റോഡ്. സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഗോൾഫ് ലിങ്ക് റോഡ് അടയ്ക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. കഴിഞ്ഞ ദിവസം വഴി അടച്ചുപൂട്ടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. അടിപ്പാത നിർമ്മാണം കൂടി മുടങ്ങിയ ഘട്ടത്തിൽ ഇനി റോഡ് കൂടി അടച്ചിട്ടാൽ പൂർണമായും വഴിമുട്ടും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |