ബീജിംഗ്: ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 38 മരണം. നിരവധി പേരെ കാണാതായി. 10,000ലേറെ പേരെ മാറ്റി പാർപ്പിച്ചു. തലസ്ഥാനമായ ബീജിംഗിലും
പത്ത് പ്രവിശ്യകളിലും കനത്ത മഴ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ ആശയവിനിമയ സംവിധാനങ്ങൾ നിലച്ച സ്ഥിതിയാണ്. മിയുണിലെ റിസർവയോറുകളിൽ ജലനിരപ്പ് ഉയർന്നതോടെ ജലം തുറന്നുവിട്ടു. വാരാന്ത്യത്തിൽ ആരംഭിച്ച പേമാരി തിങ്കളാഴ്ച ചൈനീസ് തലസ്ഥാനത്തും പരിസര പ്രവിശ്യകളിലും ശക്തമായി. ബീജിംഗിന്റെ വടക്കൻ ജില്ലകളിൽ 543 മില്ലിമീറ്റർവരെ മഴ പെയ്തു.
ചെനയുടെ തലസ്ഥാന നഗരമായ ബീജിംഗിലും അയൽ സംസ്ഥാനങ്ങളായ ഹെബെയ്, ടിയാൻജിൻ, മറ്റ് 10 പ്രവിശ്യകൾ എന്നി വിടങ്ങളിൽ ഇന്ന് വ രെ കനത്ത മഴ തുടരുമെന്ന് അധികൃതർ അറിയിച്ചു . കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച അർദ്ധരാത്രി മാത്രം 30 പേരാണ് ബീജിംഗിൽ മരിച്ചത്. മറ്റു നഗരങ്ങളും വെള്ളത്തിനടിയിലാണ്. നിലവിൽ ബീജിംഗിൽ നിന്ന് 80,000 പേരെ മാറ്റിപ്പാർപ്പിച്ചു. അതേസമയം, 28 പേർ മിയുനിലും രണ്ട് പേർ യാങ്കിംഗിലുമാണ് മരിച്ചത്. സമീപപ്രദേശമായ ഹെയ്‌ബെയ് പ്രവിശ്യയിലെ ലുയാൻപിംഗ് കൗണ്ടിയിലെ ഗ്രാമപ്രദേശത്ത് തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 34 ആയി ഉയർന്നത്. ഇതിൽ 17,000 പേർ മിയുൻ ജില്ലയിലുള്ളവരാണ്.
അതിനിടെ പ്രദേശത്ത് ആശയവിനിമയ സംവിധാനങ്ങൾ നിലച്ച സ്ഥിതിയാണുള്ളത്. മിയുണിലെ റിസർവയോറുകളിൽ ജലനിരപ്പ് ഉയർന്നതോടെ അധികൃതർ ജലം തുറന്നുവിട്ടു. 1959ൽ റിസർവയോർ നിർമ്മിച്ചതിനുശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇവിടെ രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റിൽ ബീജിംഗിലെ 130 ഗ്രാമങ്ങളിലെ വൈദ്യുതിബന്ധം തടസപ്പെട്ടു. മദ്ധ്യ ബീജിംഗിൽ നിന്ന് നൂറ് കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന തായ്ഷിതൂൺ പട്ടണത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടിനാണ് ബീജിംഗ് അധികൃതർ ടോപ്പ് ലെവൽ എമർജൻസി റെസ്‌പോൺസ് പ്രഖ്യാപിച്ചത്. ആളുകളോട് വീടുകളിൽത്തന്നെ തുടരാനും സ്‌കൂളുകൾ അടച്ചിടാനും നിർദ്ദേശമുണ്ട്. കെട്ടിടനിർമ്മാണം, വിനോദസഞ്ചാരം അടക്കമുള്ള മേഖലകൾക്ക് ഈ തടസം ബാധകമാണ്. 2023ൽ ബീജിംഗ് ഹെയ്‌ബെയ് പ്രവിശ്യയും കടുത്ത പ്രളയത്തിന് സാക്ഷിയായിരുന്നു. ഇന്നലെ രാവിലെ ബീജിംഗിലരെ ചിലപ്രദേശങ്ങളിൽ 30 സെന്റിമീറ്റർ മഴ പ്രവചിക്കപ്പെട്ടിരുന്നു.
130ലേറെ
ഗ്രാമങ്ങൾ ഇരുട്ടിൽ
ഞായറാഴ്ച മുതൽ ആരംഭിച്ച മഴയെ തുടർന്ന് ചൈനയിലെ 130ലേറെ ഗ്രാമങ്ങളിൽ വൈദ്യുതി നിലച്ച് പ്രദേശമാകെ ഇരുട്ടിലാണ്. ഇതിനാൽ ദുരിന്തത്തിലായിരിക്കുകയാണ് ജനങ്ങൾ. അതിനിടെ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉത്തരവിട്ടു. ജനങ്ങളോട് വീടിനുള്ളിൽ തുടരാൻ ഉത്തരവിട്ടു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നിർമ്മണ പ്രവർത്തനങ്ങൾ നിറുത്തിവച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |