SignIn
Kerala Kaumudi Online
Sunday, 03 August 2025 2.07 PM IST

ജോലിക്കായി കാത്തിരുന്നവർക്ക് സന്തോഷവാർത്ത, പണവും പദവിയും കൈവരും

Increase Font Size Decrease Font Size Print Page
stars

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ജൂലൈ 31 കർക്കിടകം 15 ബുധനാഴ്ച. രാമായണ മാസം 15-ാം ദിനം.

(ദിവസം പൂർണമായും ചിത്തിര നക്ഷത്രം)

അശ്വതി: കഷ്ടപ്പാടുകൾ,സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, കോടതികാര്യങ്ങൾ നീണ്ടുപോകും.

ഭരണി: നിദ്രാസുഖം, ഉദ്യോഗതലത്തിൽ ശോഭിക്കും, എതിർപ്പുകളെ അതിജീവിക്കും.

കാർത്തിക: ജീവിതം സുഖകരമായിരിക്കും, കൗതുക വസ്തുക്കൾ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികൾ ഉണ്ടാകും.

രോഹിണി: നന്മയും സത്യസന്ധതയും ഉണ്ടായിരിക്കും, ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല ,കലാ സാഹിത്യ രംഗത്തുള്ളവർക്ക് പുതിയ അവസരം.

മകയിരം: വസ്തുക്കളുടെ എഴുത്തുകുത്തുകൾ നടക്കാം, ഇഷ്ടഭക്ഷണലഭ്യത, ദാമ്പത്യസുഖം, കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസ യാത്ര പോകും.

തിരുവാതിര: ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം,സന്താനസുഖം, ആരോഗ്യപരമായി നല്ല ദിവസം , സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കും.

പുണർതം: ദാമ്പത്യ സുഖം, സ്ത്രീകൾ വഴി നേട്ടം, എല്ലാവരോടും നീതി പുലർത്തും, നല്ല ആരോഗ്യം ഉണ്ടാകും, വിദ്യാവിജയം.

പൂയം: ഇഷ്ടഭക്ഷണം ആസ്വദിക്കുവാൻ ഇട വരും, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകൾ കിട്ടും, ഭാഗ്യം അനുകൂലമായി നിൽക്കുന്നു.

ആയില്യം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശവാസം ഗുണം ചെയ്യും, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളിൽ അതിയായ താല്പര്യം കാണിക്കും, ക്ഷമയില്ലായ്മ.

മകം: മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും, വിവിധ മേഖലകളിൽ നിന്നും പണം വരും.

പൂരം: അഭിമാനകരമായ സംഗതികൾ സംഭവിക്കും, എല്ലാവരെയും ആകർഷിക്കും ,മറ്റുള്ളവരെ സഹായിക്കും.

ഉത്രം: വരവിനേക്കാൾ ചെലവ് അധികരിച്ച് നിൽക്കും, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും,മറ്റുള്ളവരുടെ വാഗ്ദാനങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കരുത്.

അത്തം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, ദൂരയാത്രാക്ലേശം, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ.

ചിത്തിര: പങ്കാളിയെ തൊഴിൽ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, സാമ്പത്തിക ഞെരുക്കം അനുഭവത്തിൽ വരും.

ചോതി: ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ, എല്ലാരംഗത്തും അഭിവൃദ്ധി, ജീവിതത്തിൽ പുരോഗതി.

വിശാഖം: കുടുംബസുഖം, യാത്രാഗുണം, ജോലി സ്ഥിരമാകും, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, വിദ്യാപരമായ മുന്നേറ്റം.

അനിഴം: ഉല്ലാസയാത്ര നടത്തും, നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും, ദമ്പതികൾ തമ്മിലുള്ള കലഹങ്ങളും മറ്റും അവസാനിക്കും.

കേട്ട: ഉല്ലാസ യാത്രകൾ, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം, ദേവാലയ ദർശന ഭാഗ്യം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.

മൂലം: സ്വന്തം കുടുംബാംഗങ്ങളോട് നീതി പുലർത്തും, ദാനശീലം ഉണ്ടാകും, പണം സൂക്ഷിച്ച് കൈ‌കാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും.

പൂരാടം: കലാപരമായ കാര്യങ്ങളിൽ വിജയം, യാത്ര ചെയ്യാൻ യോഗം, വിവാഹ കാര്യങ്ങളിൽ തീരുമാനം.

ഉത്രാടം:ബന്ധുക്കൾ മൂലം നേട്ടം, രോഗശാന്തി, കലഹം പരിഹരിക്കാൻ സാധിക്കും,വൃഥാപവാദങ്ങളിൽ നിന്നും മോചനം.

തിരുവോണം: സന്താനസുഖം,സൗന്ദര്യ ബോധം വർദ്ധിക്കും,പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, അതിൽ വിജയിക്കുകയും ചെയ്യും.

അവിട്ടം:വിശേഷ വസ്തുക്കൾ ലഭിക്കും, വിദ്യാപരമായി അനുകൂല സാഹചര്യം, ആഡംബര വസ്തുക്കൾ ശേഖരിക്കും.

ചതയം: മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളിൽ നിന്നും മോചനം നേടണം, മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും.

പൂരുരുട്ടാതി: സ്ത്രീകൾ മുഖേനെ സ്ഥാനമാറ്റം, താഴ്ത്തപ്പടൽ എന്നിവ അനുഭവത്തിൽ വരും,അന്യദേശ വാസം, ആരോഗ്യപരമായി കരുതൽ വേണം.

ഉതൃട്ടാതി:കലഹങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം,നിസ്സാര കാര്യങ്ങളാൽ ജോലിക്ക് കുഴപ്പങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാമ്യം നിൽക്കരുത്.

രേവതി: എല്ലാ കാര്യത്തിലും അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുർവാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം.

TAGS: JOB, MONEY, LUCK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.