കടമ്പനാട് : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള 15 പ്രവർത്തകർ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു. പഞ്ചായത്തിലെ 14 -ാം വാർഡിൽ നടന്ന ചടങ്ങിൽ വാർഡ് കൺവീനർ സദാനന്ദൻ അധ്യക്ഷത വഹിച്ചു. ബി ജെ പി അടൂർ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.അരുൺ താന്നിക്കൽ ഷാൾ അണിയിച്ച് പ്രവർത്തകരെ സ്വീകരിച്ചു. ഏരിയ പ്രസിഡന്റ് രാജീവ്‌കുമാർ, വൈസ് പ്രസിഡന്റ് സുനിൽകുമാർ , അജിത്കുമാർ, ഹരിസുതൻ, ശോഭ, ബിന്ദു, വിജയേന്ദ്രൻ, ഗോപി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |