ന്യൂഡൽഹി: ആലപ്പുഴ തോട്ടപ്പള്ളിയിൽ വെള്ളപ്പാെക്കം ഒഴിവാക്കാനെന്ന വ്യാജേന സർക്കാർ ഒത്താശയോടെ അനധികൃത കരിമണൽ ഖനനം നടത്തുന്നുവെന്ന പ്രദേശവാസികളുടെ ഹർജി സുപ്രീംകോടതി തള്ളി.ഖനനമല്ല,പ്രളയം ഒഴിവാക്കാൻ സ്പിൽവേയിലെ മണ്ണുനീക്കലാണ് നടത്തുന്നതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചത് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് കണക്കിലെടുത്തു.മാറ്റുന്ന മണ്ണ് സംസ്‌കരിച്ചെടുത്ത് വിറ്റ് സർക്കാർ പണമുണ്ടാക്കുന്നതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു.കെ.എം.എം.എൽ,ഐ.ആർ.ഇ.എൽ എന്നിവരുമായാണ് ജലസേചന വകുപ്പ് കരാറിലേർപ്പെട്ടിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |