കരുനാഗപ്പള്ളി: പിണറായി സർക്കാർ സർവീസ് പെൻഷൻകാരോടും കുടുംബ പെൻഷൻകാരോടും കാട്ടുന്ന അവകാശ നിഷേധത്തിനെതിരെ പെൻഷൻകാർ ആഗസ്റ്റ് 6, 7 തീയതികളിൽ കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തും. കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരപ്രഖ്യാപന കൺവെൻഷൻ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ.റഷീദ് ഉദ്ഘാടനം ചെയ്തു. ഇ.അബ്ദുൽസലാം അദ്ധ്യക്ഷനായി. കൊല്ലത്ത് നടക്കുന്ന സത്യഗ്രഹത്തിൽ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുദിവസവും ഇരുന്നൂറ് പെൻഷൻകാരെ വീതം പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ഡി.ചിദംബരൻ, എച്ച്.മാര്യത്ത് ബീവി, ആർ.രാജശേഖരൻപിള്ള, ആർ.രവീന്ദ്രൻ നായർ, ഇടവരമ്പിൽ ശ്രീകുമാർ, ഒറ്റത്തെങ്ങിൽ ലത്തീഫ്, അരവിന്ദഘോഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |