അഞ്ചൽ: ഇരുചക്ര വാഹനത്തിന് കുറുകെ കാട്ടുപന്നി ചാടി ഗൃഹനാഥന് പരിക്കേറ്റു. കോക്കാട് ശ്രീവിനാകയിൽ ചിത്രാംഗദനാണ് (55) പരിക്കേറ്റത്. പൊലിക്കോട് റോഡിൽ കോക്കാടിന് സമീപമാണ് അപകടം. ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി ചാടുകയും വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. വഴിയിൽ കിടന്ന ചിത്രാംഗദനെ യാത്രക്കാരും സമീപവാസികളും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇരുവശത്തെയും വാരിയെല്ലുകളും തോളെല്ലിനും പൊട്ടലേറ്റ ചിത്രാംഗദനെ പിന്നീട് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോക്കാട് കൈതകെട്ട് പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. പകൽ സമയത്തും ഇവ കൃഷി നശിപ്പിക്കുകയും ആക്രമിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |