ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരി കേസുകൾ കേരളത്തിലാണെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങൾ അഞ്ചിരട്ടിയായി വർദ്ധിച്ചെന്നും ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻ.സി.ആർ.ബി) കണക്ക് ഉദ്ധരിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി രാജ്യസഭയിൽ മുസ്ലിം ലീഗ് എംപി അഡ്വ. എംപി ഹാരിസ് ബീരാനെ അറിയിച്ചു. 2019-2022 കാലത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 2019ൽ കേരളത്തിൽ 9,245 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്ത്. 2022ൽ 26,619 കേസുകളായി വർദ്ധിച്ചു. മഹാരാഷ്ട്ര (2022-ൽ 13,830 കേസുകൾ), പഞ്ചാബ് (12,442), ഉത്തർപ്രദേശ് (11,541) സംസ്ഥാനങ്ങളെക്കാൾ ഇരട്ടിയിലധികം കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |