കൊച്ചി: ഡോ. സുകുമാർ അഴിക്കോട് സാംസ്കാരിക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അഴിക്കോടിന്റെ ജന്മശതാബ്ദി ആഘോഷവും സാഹിത്യോത്സവവും 9ന് രാവിലെ 9മുതൽ അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർ സ്മാരക ഹാളിൽ നടത്തുമെന്ന് ചെയർമാൻ ടി.ജി. വിജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആഘോഷപരിപാടികൾ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. അക്കാഡമിയുടെ ഈ വർഷത്തെ തത്വമസി പുരസ്കാരങ്ങൾ കുരീപ്പുഴ ശ്രീകുമാർ വിതരണം ചെയ്യും. മുൻമന്ത്രി ജി.സുധാരൻ (തത്വമസി പുരസ്കാരം), ദീപിക രഘുനാഥ് (ജ്യോതിർഗമയാ പുരസ്കാരം), ഉണ്ണികൃഷ്ണൻ കുണ്ടയത്ത് (സാഹിത്യശ്രേഷ്ഠ പുരസ്കാരം) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങും. ഉച്ചകഴിഞ്ഞ് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. സിജിത അനിൽ, ബിജു കുഴുമുള്ളിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |