കോഴിക്കോട്: സർവോദയ ഖാദി ഓണം മേള ഇന്നുമുതൽ സെപ്തംബർ നാലുവരെ മിഠായിതെരുവിലെ ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ നടക്കും. നാളെ രാവിലെ 11.30ന് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആദ്യ വില്പനയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിക്കും. "ഖാദി സ്വദേശി സ്വാദ്" ഓണക്കിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഡോ. എസ്. ജയശ്രിയും 'ഖാദി നയന" ചുരിദാർ ബ്രാൻഡിന്റെ പ്രകാശനം സിനിമ ആർട്ടിസ്റ്റ് വി.പി അനുപമയും നിർവഹിക്കും. രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രവൃത്തിസമയം. വാർത്താ സമ്മേളനത്തിൽ സർവോദയ സംഘം പ്രസിഡന്റ് കെ.കെ. മുരളീധരൻ, സെക്രട്ടറി എം.കെ. ശ്യാംപ്രസാദ്, ജി.എം. സിജിത്ത്, ടി. ഷൈജു, എ. രാജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |